ബെലറൂസ് താരം ആര്യാന സബലേങ്ക യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി. ഫൈനലിൽ അമേരിക്കൻ താരമായ അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് 6-3, 7-6(7/3) പരാജയപ്പെടുത്തിയാണ് ആര്യാന സബലേങ്ക കിരീടം നിലനിർത്തിയത്. ......
എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഗാസ സിറ്റിയിലുള്ളവർക്ക് നിർദ്ദേശം നൽകി ഇസ്രയേൽ സൈന്യം. ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈനിക നടപടി ശക്തമാക്കുന്നത്. ......
കൊച്ചി: ഹിമാചലിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും കുടുങ്ങി പോയ മലയാളി സഞ്ചാരികൾ കേരളത്തിൽ തിരിച്ചെത്തി.ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്.
സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്രതിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെട്ടു പോകുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന വരദ എന്ന പെൺകുട്ടി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിനെ ബന്ധപ്പെടുകയായിരുന്നു.
ഷോൺ ഇക്കാര്യം സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു. ......
ആലുവ : മലയാളികളുടെ ആഗോള സാമൂഹിക , സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജഗിരി ഹോപ്പ് ഇന്ത്യയിൽ അമ്മമാർക്കൊപ്പം "തണലോണം " സംഘടിപ്പിച്ചു. എഴുത്തുകാരി ടി ടി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി - സാമുഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗത്തോടെയും ആചരിച്ചു.
പള്ളുരുത്തി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണം ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ഷൈജു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് അഡ്വ. ......
കൊച്ചി: 2014 മുതല്‍ കളമശ്ശേരി കിന്‍ഫ്രാ ബിസിനസ് പാര്‍ക്കിലെ യൂണിറ്റില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, നാടന്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവ സംസ്കരിച്ച് ഒര്‍ഗാനോ, ഓണ്‍ലി ഓര്‍ഗാനിക്, എല്‍ നാച്വറല്‍ ബാന്‍ഡുകളില്‍ വിപണിയിലെത്തിച്ചു വരുന്ന കോട്ട് വെഞ്ചേഴ്സിന്റെ ആദ്യ ഓഫ്ലൈന് സ്റ്റോറായ റൂട്സ് റ്റു റൂട്സ് കളമശ്ശേരി എച്ച്എംടി ജംഗ്ഷനു സമീപം തുറന്നു. സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ബന്ധന് മ്യൂച്വല്‍ ഫണ്ട് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കി. ബിഎസ്ഇ 500 സൂചികയിലെ 21 മേഖലകളില്‍ ഓരോന്നില്‍ നിന്നും മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് അനുസരിച്ച് മികച്ച മൂന്ന് കമ്പനികളെ തിരിച്ചറിയുന്ന ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സിനെ ഓപ്പണ്‍-എന്‍ഡ് സ്കീം ട്രാക്ക് ചെയ്യും. ......
തൃശൂര്‍: മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കള്‍ക്ക് എല്ലാ വര്‍ഷവും ഓണക്കാലത്ത് ഓണം പേഔട്ട് നല്കുന്ന ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി അവതരിപ്പിച്ചു. ഈ പോളിസി പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലെ മാതാപിതാക്കള്‍ക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു.
പോളിസി ആരംഭിക്കുന്ന വര്‍ഷം മുതല്‍ എല്ലാ ഓണത്തിനും ഗ്യാരന്റീഡ് ഇങ്കം പേഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ മുഖ്യ സവിശേഷത. ......
കൊച്ചി : ഓണം വന്നാലും ഉണ്ണി പിറന്നാലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് മിൽമ തന്നെ പ്രിയങ്കരം. കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീരകർഷകർ ഉല്പാദിപ്പിക്കുന്ന പാലും അതിന്റെ പവിത്രത നഷ്ടപ്പെടാതെ മിൽമ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളും ഉപയോഗിച്ച് മലയാളികൾ ഈ വർഷവും ഓണം സമുചിതമായി ആഘോഷിച്ചു.
എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി എന്നി ജില്ലകൾ ഉൾപ്പെടുന്ന മിൽമ എറണാകുളം മേഖലാ യൂണിയൻ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ ഈ ഓണക്കാലത് സർവ്വകാല റെക്കോർഡിലാണ്. ......
കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെയും ബിസിസി ഡയറക്ടറേറ്റിൻ്റേയും നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെ പതിനെണ്ണായിരത്തോളം (18,000) പേരാണ് സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയ വി. മർക്കോസിൻ്റെ സുവിശേഷം സമർപ്പിക്കാൻ ഒരുമിച്ചു ചേരുന്നത്.സെപ്റ്റംബർ 7 ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ......